Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്ലാമിക് ഡിസ്റ്റന്‍സ് കോഴ്സ്

കരുവാരകുണ്ട്: നജാത്ത് കോളേജ് ഓഫ് സയന്‍സ് ടെക്നോളജിയില്‍ ദ്വിവത്സര ഇസ്ലാമിക് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തുടക്കംകുറിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ കീഴില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ഔദ്യോഗിക പഠനകേന്ദ്രമാണ് നജാത്ത് കോളേജ്. കോഴ്സിന്റെ ഉദ്ഘാടനം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ബാബു തോമസ്, ഫരീദ് റഹ്മാനി കാളികാവ്, ജി.സി.കാരയ്ക്കല്‍, സലാഹുദ്ദീന്‍ റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു.