Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത: ബഹുജന സംഗമം ഒരുക്കം പൂര്‍ത്തിയായി തുടക്കം ഖത്വീബ് സംഗമത്തോടെ

മലപ്പുറം: ഫാസിസത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിന് സമസ്ത സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന് കോട്ടക്കലില്‍ വന്‍ ഒരുക്കം. ഏപ്രില്‍ മൂന്നിന് നടക്കുന്ന ബഹുജന സംഗമം വന്‍വിജയമാക്കാന്‍ കോട്ടക്കല്‍ ടി.ഐ മദ്രസയില്‍ ചേര്‍ന്ന് സമസ്ത പോഷക സംഘടനകളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 
വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ഒളിയജണ്ട തുറന്നു കാണിക്കുന്നതിനാണ് സമസ്ത ബഹുജന സംഗമം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഫാസിസ്റ്റുകളുടെ തന്ത്രമാണ് വര്‍ഗീയ ധ്രുവീകരണം. പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ ബ്രിട്ടീഷ് അടിമത്വകാലത്തും അതിനു ശേഷവും ഇന്ത്യയില്‍ വേര്‍തിരിവുണ്ടാക്കാന്‍ പലഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അ ക്കാലത്തെ പണ്ഡിതന്മാരും സമുദായ നേതാക്കളുമാണ് ഇതിനെ പ്രതിരോധിച്ചിരുന്നത്. ഈ ചരിത്ര ദൗത്യമാണ് സമസ്ത നിര്‍വഹിക്കപ്പെടുന്നത്. ഒരു സമുദായത്തില്‍ പിറന്നതിന്റെ പേരില്‍ മാത്രം ജീവനോടെ തീയിലെറിയപ്പെടാന്‍ വിധിക്കപ്പെട്ട ഗുജറാത്തിലെ മുസ്‌ലിംകളുടെ ദീനരോധനങ്ങളും അവിടത്തെ കത്തിക്കരിഞ്ഞ മാംസങ്ങളുടെ ഗന്ധവും ഇന്നും രാജ്യത്തെ ഭീതിപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പുനര്‍നിര്‍മാണമല്ല തെരഞ്ഞെടുപ്പുകള്‍, മറിച്ച്  രാജ്യത്തിന്റെ പുനരുദ്ധാരണമാണ് നടക്കേണ്ടത്. 
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം വരിച്ച ഒരു സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്ന പ്രവണതകള്‍ക്ക് അറുതിവേണമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ബഹുജന സംഗമത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നു ആയിരങ്ങള്‍ പങ്കെടുക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പൊതുജനങ്ങളും സംബന്ധിക്കുന്ന സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വഗത സംഘം രൂപീകരിച്ചു. മഹല്ലു തലങ്ങളിലെ മത കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്വീബുമാരുടെ  സംഗമത്തോടെയാണ് ബഹുജന സംഗമത്തിന് തുടക്കം കുറിക്കുക. 
തോപ്പില്‍ കുഞ്ഞാപ്പു ഹാജി (ചെയര്‍മാന്‍) ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ (ജനറല്‍ കണ്‍വീനര്‍) ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി