നാദാപുരം : സാമൂഹികരംഗത്ത് വര്‍ധിച്ചുവരുന്ന ജീര്‍ണതകള്‍ക്കെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണം നടത്തണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തെരുവമ്പറമ്പില്‍ പുതുക്കിപ്പണിത മസ്ജിദുല്‍ ഹുദാ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിക്കു\കയായിരുന്നു അദ്ദേഹം.
ഇ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പുമുസ്ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍, ഫരീദ് റഹ്മാനി കാളിക്കാവ്, സി.കെ. സുബൈര്‍, സി.വി.എം. വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം.പി.സൂപ്പി, എം.കെ.അഷ്‌റഫ്, മണ്ടോടി ബഷീര്‍, എന്‍.കെ. ജമാല്‍ ഹാജി, ഇ.കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.





