കാസര്‍കോട് : കുണിയ മിഫ്താഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്രസയുടെ ആഭിമുഖ്യത്തില്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃസംഗമം മിഫ്താഹുല്‍ ഇസ്‌ലാം മദ്രസയില്‍ വെച്ച് നടന്നു. ജമാഅത്ത് പ്രസിഡണ്ട് ടി.കെ. അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് ഹംസ ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളം കോട് അബ്ദുല്‍ ഖാദര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം എം.പി. മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. മുദരിസ് അബ്ദുള്‍ ഖാദര്‍ മദനി ജമാഅത്ത് സെക്രട്ടറി അബ്ദുല്ല കുണ്ടൂര്‍, ട്രഷറര്‍ അബ്ദുല്ല, വൈസ് പ്രസിഡണ്ട് എസ്.കെ. അബ്ദുല്ല, അബൂബക്കര്‍ മൗലവി നാരമ്പാടി തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിച്ചു.





