വാഷിങ്ടണ്‍: റോഹിന്‍ഗ്യ മുസ്‌ലിംകള്‍ ക്കെതിരേ കലാപം നടന്ന റാക്കയ്ന്‍ സംസ്ഥാനത്ത് യു.എന്നിന്റെയും വിദേശ സഹായ സംഘങ്ങളുടെയും ഉദ്യോഗസ്ഥ ര്‍ക്കുള്ള യാത്രാ നിയന്ത്രണം മ്യാന്‍മര്‍ ഭരണകൂടം നീക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കലാപം മൂലം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളായിരുന്നു. അതിനിടെയാണ് യു.എന്‍. ഉദ്യോഗസ്ഥര്‍ക്കു നേരെ ബുദ്ധമതസ്ഥര്‍ കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയത്.
യു.എന്‍. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതു ശരിയല്ല. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം. കലാപത്തിന്റെ ഇരകള്‍ക്ക് അവശ്യസാധന ങ്ങളെത്തിക്കാന്‍ യു.എന്‍. ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കണമെന്നും യു.എസ്. വിദേശകാര്യവകുപ്പ് ആവശ്യപ്പെട്ടു





