ദുബൈ: ദുബൈ വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപണി നടക്കുന്ന വേളയില്‍ എട്ട് വിമാന കമ്പനികള്‍ ജബല്‍ അലിയിലെ ആല്‍ മക്തൂം വിമാനത്താവളത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ഫൈ്ള ദുബൈ, പി.എ.എല്‍ എക്സ്പ്രസ്, ജെറ്റ് എയര്‍വേയ്സ്, റോയല്‍ ബ്രൂണൈ എയര്‍ലൈന്‍സ്, യമനിയ എയര്‍ലൈന്‍സ്, ഇക്വറ്റോറിയല്‍ കോന്‍ഗോ എയര്‍ലൈന്‍സ്, മലേഷ്യ എയര്‍ലൈന്‍സ്, യുറാല്‍ എയര്‍ലൈന്‍സ് എന്നിവയാണ് ആല്‍ മക്തൂമില്‍ നിന്ന് സര്‍വീസ് നടത്തുക. വിസ് എയര്‍, ഗള്‍ഫ് എയര്‍, ജസീറ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്സ്, ഈസ്റ്റേണ്‍ ഹൊറൈസണ്‍ എയര്‍ലൈന്‍സ്, ഈസ്റ്റേണ്‍ സ്കൈ ജെറ്റ് എന്നിവ നിലവില്‍ ആല്‍ മക്തൂമില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സിന്‍െറ പ്രവര്‍ത്തനം ദുബൈ വിമാനത്താവളത്തില്‍ നിന്ന് തന്നെയായിരിക്കും. മേയ് ഒന്ന് മുതല്‍ ജൂലൈ 20 വരെയാണ് ദുബൈ വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപണി നിശ്ചയിച്ചിരിക്കുന്നത്.
തെക്കുഭാഗത്തെ റണ്‍വേ മേയ് ഒന്ന് മുതല്‍ 31 വരെയും വടക്കുഭാഗത്തെ റണ്‍വേ മേയ് 31 മുതല്‍ ജൂലൈ 20 വരെയും അടച്ചിടും. 4000 മീറ്റര്‍ നീളമുള്ള വടക്കുഭാഗത്തെ റണ്‍വേയുടെ ഉപരിതലം പൂര്‍ണമായും നവീകരിക്കും. റണ്‍വേയിലെ ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. തെക്കുഭാഗത്തെ റണ്‍വേയില്‍ കൂടുതല്‍ ടാക്സിവേകളും റാപിഡ് എക്സിറ്റുകളും നിര്‍മിക്കും. 80 ദിവസം നീളുന്ന അറ്റകുറ്റപണി വേളയില്‍ ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളില്‍ 26 ശതമാനം കുറവുണ്ടാകും. ആഴ്ചയില്‍ 300 വിമാനങ്ങള്‍ ആല്‍ മക്തൂമില്‍ നിന്ന് പറന്നുയരും.
അറ്റകുറ്റപണി വളരെവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ ഏവിയേഷന്‍ എന്‍ജിനിയറിങ് പ്രൊജക്റ്റ്സ്, എയര്‍ലൈന്‍ കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ദുബൈ എയര്‍പോര്‍ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് പറഞ്ഞു. എങ്കിലും യാത്രക്കാര്‍ക്ക് അല്‍പം അസൗകര്യങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇതിന് ക്ഷമ ചോദിക്കുന്നു. സുരക്ഷ ഉറപ്പാക്കാനും റണ്‍വേയുടെ ശേഷി വര്‍ധിപ്പിക്കാനും അറ്റകുറ്റപണി നിര്‍ബന്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

യാത്രക്കാര്‍ക്ക് വിമാന കമ്പനികളുടെയും ദുബൈ എയര്‍പോര്‍ട്ടിന്‍െറയും വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ആല്‍ മക്തൂം വിമാനത്താവളത്തിലേക്ക് ഇബ്നു ബതൂത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബൈ വിമാനത്താവളത്തെയും ആല്‍ മക്തൂമിനെയും ബന്ധിപ്പിച്ച് 30 മിനുട്ട് ഇടവേളയില്‍ ആഢംബര ബസ് സര്‍വീസുമുണ്ടാകും.