Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി യുവജന സംഘം നേതൃ സംഗമം 28 ന് ഹദീസ് പഠന കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കും

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ നേതൃ സംഗമത്തിന് രൂപമായി. 28 ന് മലപ്പുറത്ത് നടക്കുന്ന സംഗമത്തില്‍ ജില്ലാ-മണ്ഡലം കൗണ്‍സിലര്‍മാരും പഞ്ചായത്തു തലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിക്കും. കാലത്ത് 9 മണിക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ജഹ്ഫര്‍ ഹുദവി ബംഗാളത്ത് വിഷയാവതരണം നടത്തും. ഹദീസ് പഠന കേന്ദ്രങ്ങളുടെ പ്രഖ്യാപനവും പാഠ പുസ്തക വിതരണവും സംഗമത്തില്‍ നടക്കും. മജ്‌ലിസുന്നൂര്‍, ആമില, സുപ്രഭാതം, ഹദീസ് പഠനം, വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. 
ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും യോഗത്തില്‍ ജില്ലാ ജന.സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. പി സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം,  പി കെ അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, വി.കെ ഹാറൂണ്‍ റശീദ്, കുഞ്ഞിപ്പോക്കര്‍, അലി മുസ്‌ലിയാര്‍ കട്ടുപാറ, സി.കെ ഹിദായത്തുല്ല, സി അബ്ദുല്ല മൗലവി, എ അശ്‌റഫ് മുസ്‌ലിയാര്‍, യു എ മജീദ് ഫൈസി സംബന്ധിച്ചു.