Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മഹല്ല് ശാക്തീകരണ പരിപാടി നേതൃ സംഗമം ശനിയാഴ്ച

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഖാസിയായ മലപ്പുറം ജില്ലയിലെ മഹല്ല് ജമാഅത്തുകള്‍ക്കുള്ള ഏകദിന ശില്‍പശാല ശനിയാഴ്ച മലപ്പുറത്ത് നടക്കും. കാലത്ത് 9.30 ന് സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ മഹല്ല് ഭാരവാഹികള്‍, ഖത്വീബുമാര്‍, ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാനത്തുടനീളം നടത്തി വരുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മഹല്ല് മാനേജ്‌മെന്റ് സര്‍വെ പ്രൊജക്ടുകള്‍, മൈക്രോ ഫൈനാന്‍സിംഗ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് ശില്‍പശാല നടക്കുക. സംഗമം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും.