മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ ബഹ്‌റൈനിലുടനീളമുള്ള വിവിധ ഏരിയകളില്‍ ഇന്നു മുതല്‍ തിരഞ്ഞെടുപ്പുകള്‍ നടക്കും.
മെയ് ആദ്യവാരം മുതല്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തീകരിച്ചാണ് ഓരോ ഏരിയകളിലും ഇന്നുമുതല്‍ പ്രത്യേക തിരഞ്ഞെടുപ്പും കമ്മറ്റി പുന.സംഘടനയും നടക്കുന്നത്.
ജൂണ്‍ 25 നുള്ളില്‍ ഏരിയാ കമ്മറ്റികള്‍ നിലവില്‍ വരണമെന്ന് സമസ്‌ത കേന്ദ്ര നേതൃത്വം പ്രത്യേക സര്‍ക്കുലര്‍ മുഖേനെ ഏരിയകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് ഇന്ന്(വെള്ളിയാഴ്‌ച) മുതല്‍ വിവിധ ഏരിയാ കമ്മറ്റികളില്‍ തിരഞ്ഞെടുപ്പുകളും കമ്മറ്റി പുന:സംഘടനയും നടക്കും.
ഇന്ന് ജുമുഅ നമസ്‌കാരാനന്തരം റിഫ, സനാബിസ് ഏരിയകളിലാണ് കമ്മറ്റി തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതര ഏരിയകളിലും കേന്ദ്ര കമ്മറ്റി നിയോഗിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെ സാനിധ്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കും. ഇതര ഏരിയകളുടെ തിരഞ്ഞെടുപ്പ് സമയക്രമം ഇപ്രകാരമാണ്: ജൂണ്‍ 6: അദ്‌ലിയ, സല്‍മാനിയ, ജൂണ്‍.9.ഉമ്മുല്‍ ഹസം, ജിദാഹഫ്‌സ്, ബുദയ്യ, ജൂണ്‍.11. ദാറുഖുലൈബ്, ജൂണ്‍.19.ഗുദൈബിയ, ജൂണ്‍.20 മുഹറഖ്, ഹൂറ,ഹിദ്ദ്, ജൂണ്‍.23. ജിദാലി, ഹമദ്‌ടൌണ്‍.
ഏരിയാ കമ്മറ്റികള്‍ നിലവിലില്ലാത്ത സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര കമ്മറ്റിയില്‍ നിന്ന് നേരിട്ട് മെമ്പര്‍ഷിപ്പ് സ്വീകരിക്കാവുന്നതാണെന്നും 2014ലെ മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് മാത്രമേ ഇലക്ഷനില്‍ പങ്കെടുക്കാനും ജനറല്‍ ബോഡി മെമ്പര്‍മാരാകാനും അര്‍ഹതയുള്ളുവെന്നും ഏരിയകള്‍ക്കുള്ള സര്‍ക്കുലറില്‍ സമസ്‌ത കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്