Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സലീം ഫൈസിയുടെ റമളാൻ പ്രഭാഷണം 27 ന്

ദുബൈ: ജമിഅ അസ്-അദിയ്യ പാപ്പിനിശ്ശേരി ദുബൈ കമ്മിറ്റിയും, എസ്.കെ. എസ്.എസ്.എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണത്തിൽ പ്രമുഖ വാഗ്മിയും,യുവ പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രൊഫസറുമായ സലിം ഫൈസി ഇർഫാനി അൽ അസ്ഹരി ജൂണ്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 7.30 നു ദേര ലാൻഡ്‌ മാർക്ക്‌ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് "അഹ് ലൻ റമളാൻ" പ്രഭാഷണം നടത്തും.ദുബൈ സുന്നി സെന്റര് പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉത്ഘാടനം നിര്വഹിക്കും.ദുബൈ സുന്നി സെന്റര്,എസ്.കെ.എസ്.എസ് .എഫ്. ദുബൈ സ്റ്റേറ്റ് - കണ്ണൂർ ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.