Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശൈഖുനാ ശംസുല്‍ ഉലമാ അനുസ്മരണം ഇന്ന് തുടക്കം മൗലിദ് പാരായണത്തോടെ

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പദവിയില്‍ നാല്‍പത് വര്‍ഷത്തെ സേവനത്തിലൂടെ കേരളീയ സമൂഹത്തെ സംശുദ്ധ ആദര്‍ശത്തിലുറപ്പിച്ചു നിര്‍ത്തിയ ശൈഖുനാ ശംസുല്‍ ഉലമയെ അനുസ്മരിച്ച് ഇന്ന് മലപ്പുറത്ത് സുന്നി സംഗമം നടത്തും. ശൈഖുനായുടെ 18-ാം ഉറൂസിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന അനുസ്മരണ സദസ്സുകളുടെ ഭാഗമാണ് ഇന്ന് മലപ്പുറത്ത് നടക്കുന്ന സംഗമം. കാലത്ത് ഒമ്പത് മണിക്ക് മൗലിദ് പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഇന്ന് നടക്കുന്ന അനുസ്മരണ സംഗമത്തില്‍ സമസ്തയുടെയും പോഷകഘടങ്ങളുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് പി കുഞ്ഞാണി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, വി.കെ ഹാറൂണ്‍ റശീദ് എന്നിവര്‍ അറിയിച്ചു.