Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദര്‍സ് ഫെസ്റ്റ് പ്രതിഭാ സംഗമം ഇന്ന്

മലപ്പുറം: 2014-15ല്‍ നടന്ന ദര്‍സ് ഫെസ്റ്റ് പ്രതിഭകളുടെ സംഗമം ഇന്ന് കാലത്ത് 10 മണിക്ക് ഫൈസാബാദില്‍ നടക്കും. മേഖലാ മത്സരത്തില്‍ 56 ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ മത്സരാര്‍ത്ഥികളും സംഗമത്തില്‍ പങ്കെടുക്കും. കൊല്ലം, നിലമ്പൂര്‍, തൃശൂര്‍, പാലക്കാട്,  മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, തിരൂര്‍, കോഴിക്കോട് മേഖലകളിലാണ് മത്സരം നടന്നിരുന്നത്. ശൈഖുല്‍ ജാമിഅ പ്രഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഹാജി കെ മമ്മദ് ഫൈസി, ഒ.എം കരുവാരക്കുണ്ട്, സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കും. മുഴുവന്‍ പ്രതിഭകളും കാലത്ത് 9 മണിക്ക് തന്നെ ഫൈസാബാദില്‍ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9747505550, 9447353478.