Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത 90-ാം വാര്‍ഷികം ദക്ഷിണ മേഖല സ്വാഗതസംഘ രൂപീകരണം ഇന്ന് (05-09-2015)

ആലപ്പുഴ: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ദക്ഷിണ മേഖല സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് (ശനി) വൈകുന്നേരം 3 മണിക്ക് ആലപ്പുഴ വലിയമരം ഇര്‍ശാദ് ഓഡിറ്റോറിയത്തില്‍ നടക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട തെക്കന്‍ മേഖല സ്വാഗതസംഘമാണ് ഇന്ന് രൂപീകരിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.എം. മുഹ്‌യദ്ദീന്‍ മൗലവി ആലുവ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.