‘മമ്പുറം തങ്ങള്‍ കേരളീയര്‍ക്ക് ദിശാബോധം നല്‍കി’ -റഷീദ് അലി തങ്ങള്‍
തിരൂരങ്ങാടി : കേരളീയജനതയ്ക്ക് ദിശാബോധവും അസ്‌തിത്വബോധവും നല്‍കിയതില്‍ മമ്പുറം തങ്ങളുടെ പങ്ക് അനിഷേധ്യമാണെന്ന് പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.സി. മുഹമ്മദ് ബാഖവി ആധ്യക്ഷ്യം വഹിച്ചു. കെ.പി. ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍, പി. അബ്‌ദുറഹിമാന്‍ മുസല്യാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം. സെയ്‌തലവി ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന ദുആ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസല്യാര്‍ ദിക്‌ര്‍ ദുആ സദസ്സിന് നേതൃത്വം നല്‍കും.





