മത സൗഹാര്‍ദ്ദമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത് : മുഖ്യമന്ത്രി
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സ്‌നേഹ സദസ്സ് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു, ഹമീദലി ശിഹാബ് തങ്ങള്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. എന്‍. ശംസുദ്ദീന്‍ , പി. ഉബൈദുല്ല, എന്‍ .സൂപ്പി, പി. സുരേന്ദ്രന്‍
പെരിന്തല്‍മണ്ണ: മത സൗഹാര്‍ദ്ദമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രചാരണത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പര സ്‌നേഹത്തോടെയും വിശ്വാസത്തോടെയും കഴിഞ്ഞു കൂടുന്ന ഒരു സമൂഹത്തിന് മാത്രമേ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സ്‌നേഹ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹംദുല്ല സഈദ് എം.പി മുഖ്യാതിഥിയായിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഡോ. റഊഫ്, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, പി. സുരേന്ദ്രന്‍, ഹാജി കെ.മമ്മദ് ഫൈസി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, എന്‍ .സൂപ്പി, ഇ. അബ്ദുല്‍ അസീസ് സംസാരിച്ചു.





