Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഭാരതത്തിന്റെ സുരക്ഷിതമായ ഭാവിക്ക് സൌഹൃദത്തിന്റെ കൈമാറ്റം അനിവാര്യം: കൊണ്സുലര്‍ അഷീഷ് ഗുപ്ത

ഭാരതത്തിന്റെ സുരക്ഷിതമായ ഭാവിക്ക് സൌഹൃദത്തിന്റെ കൈമാറ്റം അനിവാര്യം: കൊണ്സുലര്‍ അഷീഷ് ഗുപ്ത 
ഷാര്‍ജ : സ്വതന്ത്ര ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തെ ലോകത്തിനു മുമ്പില്‍ ഉയര്‍ത്തി പിടിക്കാന്‍ കൈവിട്ടുപോകുന്ന നമ്മുടെ ധാര്‍മികത പുന:സ്ഥാപിക്കുകയും സൌഹൃദത്തിന്റെ സന്ദേശം സമൂഹത്തിലേക്കു കൈമാറുകയും ചെയ്യണമെന്നു ഷാര്‍ജ സ്റ്റേറ്റ് എസ് . കെ .എസ് .എസ് .എഫ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ "മനുഷ്യ ജാലിക"യുടെ ഉത്ഘാടന പ്രഭാഷണത്തില്‍ ഇന്ത്യന്‍ കൊണ്സുലര്‍ അഷീഷ് ഗുപ്ത പറഞ്ഞു. ഭാരത്തിന്റെ ശോഭനമായ ഭാവിക്ക് പ്രവാസ ഭൂമികയിലും സൌഹൃദത്തിന്റെ കരുതല്‍ നിറഞ്ഞ മനസ്സുകളുടെ ഇത്തരം കൂട്ടായ്മകള്‍ സന്തോഷം പകരുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 
എസ് . കെ .എസ് .എസ് .എഫ് കേരള സംസ്ഥാന സെകട്ടറി അഡ്വ:ഓണംപിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തി.ഹാഫിസ് സ്വബ്രത് റഹ്മാനി ജാലിക പ്രതിജ്ഞ ചൊല്ലികൊടുത്തു.വൈ.എ റഹീം (ഇന്ത്യന്‍ അസോസിയേഷന്‍),അബ്ദുള്ള ചേലേരി (ഇന്ത്യന്‍ കല്ച്ചരല്‍ സെന്റ്ര്‍),അബ്രഹാം ജേകബ് (ഒ.ഐ.സി.സി -ഷാര്‍ജ ),കുട്ടി കൂടല്ലൂര്‍ , അബ്ദുള്ള മല്ലിചേരി(കെ.എം.സി.സി -ഷാര്‍ജ),ഹുസൈന്‍ ദാരിമി ( എസ് . കെ .എസ് .എസ് .എഫ് -യു എ ഇ )ത്വഹ സുബൈര്‍ ഹുദവി,ഖലീല്‍ റഹ്മാന്‍ കാഷിഫി, റസാക്ക് വളാഞ്ചേരി,റസാക്ക് തുരുത്തി, മൊയ്തു.സി.സി എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ സലാം മൗലവി,സകരിയ്യ കൊല്ലം,ഷാഹുല്‍ ഹമീദ് ,ഹകീം ടിപി കെ , ഫൈസല്‍ പയ്യനാട്, ശാകിര്‍ ,ഹനീഫ് കുമ്പടാജെ, ജമാല്‍ ആലിപ്പറമ്പ് ,ജാബിര്‍ കുളത്തൂര്‍ എന്നിവര്‍ ജാലികക്ക് നേതൃത്വം നെല്കി. ഷാര്‍ജ സെക്രട്ടറി റഫീക്ക് കിഴിക്കര സ്വാഗതവും ഇസ് ഹാഖ് കുന്നക്കാവ് നന്ദിയും പറഞ്ഞു .