Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം

മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം 
മനാമ : മുസ്‌ലിം വേള്‍ഡ് ലീഗ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന സമ്മേളനം ശനിയാഴ്ച ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ആരംഭിച്ചു. ബഹ്‌റൈനിലെ ഇസ്‌ലാമിക മതകാര്യ വകുപ്പുമായി സഹകരിച്ചാണ് ‘ഖുര്‍ആന്‍ പഠനത്തിലെ പ്രവാചക രീതി’ എന്ന തലക്കെട്ടില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പുരോഗതിയും അധ്യാപകരുടെ വികസനവും ലക്ഷ്യം വെച്ചാണ് ഇത്തരത്തിലൊരു അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 പ്രതിനിധികള്‍ സമ്മേളനത്തില് ‍സംബന്ധിക്കുന്നുണ്ട്.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഖുര്‍ആന്‍ പഠനത്തില്‍ പ്രവാചക രീതി, ആധുനിക രീതികളുടെ പരിഷ്‌കരണം, ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍, ഖുര്‍ആന്‍ പഠനത്തില്‍ നിലവിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും, വ്യത്യസ്ത സ്ഥാപനങ്ങളുടെയും സംഘങ്ങളുടെയും അനുഭവ വിവരണം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും