മലപ്പുറം: പള്ളി ദര്‍സുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ എട്ടു മേഖലകളില്‍ നടക്കുന്ന ദര്‍സ് ഫെസ്റ്റ് മേഖല മത്സരം ഡിസ: 10 ന് തുടങ്ങും. പ്രാദേശിക തലങ്ങളില്‍ നടന്ന മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് മേഖല മത്സരാര്‍ത്ഥികള്‍. പ്രാദേശിക മത്സരത്തിലെ വിജയികളുടെ ലിസ്റ്റ് നവ: 10 ന് മുമ്പ് കണ്‍വീനറെ ഏല്‍പ്പിക്കണം. അപേക്ഷ, ഫോമിനും നിയമാവലിക്കും സുന്നി മഹലില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അറിയിച്ചു. 9747505550, സംസ്ഥാനത്തെ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ മത്സരം ജനുവരിയില്‍ പട്ടിക്കാട് ജാമിഅയില്‍ നടക്കും.




