മലപ്പുറം: പ്രാസ്ഥാനിക രംഗം മെച്ചപ്പെടുത്തുന്നതിനും സംഘടനാ ശാക്തീകരണത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വേങ്ങര മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡന്റും കെ അബദുല്‍ ഖാദിര്‍ഫൈസി ജന: സെക്രട്ടറിയും കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ ട്രഷറുമായി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി, അലി മുസ്‌ലിയാര്‍ പറപ്പൂര്‍ (വൈസ് പ്രസിഡന്റ്). സൈനുദ്ദീന്‍ ഫൈസി (വര്‍ക്കിംഗ് സെക്രട്ടറി). എ.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വി.ടി ബാവ മുസ്‌ലിയാര്‍, അബദുല്‍ ഹമീദ് ഫൈസി ഊരകം (ജോ: സെക്രട്ടറി). രൂപീകരണ യോഗം മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കുഞ്ഞിമാനു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ ഖാദിര്‍ ഫൈസി സ്വാഗം പറഞ്ഞു.





