Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിക്ക് നേതൃത്വം നല്‍കും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍

കൈറോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ഇമാമുമാര്‍ക്കും പണ്ഡിതന്‍മാര്‍ക്കുമായി നടത്തുന്ന ദഅ്‌വാ കോഴ്‌സിലേക്ക് ജാമിഅഃ നൂരിയ്യയുടെ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഉബൈദുല്ല ഫൈസി പാറന്നൂര്‍, മുഹമ്മദ് ശാഫി ഫൈസി പുവ്വാട്ടുപറമ്പ്, അബ്ദുല്‍ അശ്‌റഫ് കാസര്‍ഗോഡ് എന്നിവരാണ് സംഘത്തിലുള്ളത്. വിവിധ വിഷയങ്ങളില്‍ ലോക പ്രശസ്തരായ ഒട്ടേറെ പണ്ഡിതന്മാര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. കൈറോയിലേക്ക് പുറപ്പെട്ട സംഘത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, സലീം ഫൈസി പൊറോറ എന്നിവര്‍ സംസാരിച്ചു.