Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാളമ്പാടി മഖാം ഉറൂസിന് വാഴക്കാട്ട് ഭക്തിനിര്‍ഭര തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്‌ലിയാര്‍, റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന 'കാളമ്പാടി മഖാം ഉറൂസ് മുബാറക്കിന് വാഴക്കാട്ട് ഭക്തിനിര്‍ഭര തുടക്കം. കൊടികയറ്റം, കൂട്ടസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം, ഉലമാ സംഗമം, അന്നദാനം എന്നിവ നടക്കും. ഇന്ന് കാലത്ത് 9 മണി മുതല്‍ ആരംഭിച്ച കൂട്ട സിയാറത്തുകളില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. സിയാറത്തിന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ , ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ നേത്രത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനും ദിക്‌റ് മജ്‌ലിസിനുമായി വരുന്നവര്‍ക്ക് വേണ്ടി കാളമ്പാടി പ്രദേശത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.