Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനം ജില്ലാ തല പ്രചരണോല്‍ഘാടനം 12 ന്

കാസറകോട്: പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 60 ഇന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടികളുടെ പ്രഖ്യാപനവും ജില്ലാ തല പ്രചരണോല്‍ഘാടനവും ഡിസംബര്‍ 12 ന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കുമ്പള മേഖലയിലെ സീതാംഗോളിയില്‍ വെച്ച് നടത്തും.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. 
ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സി.പി. മൊയ്തു മൗലവി ചെര്‍ക്കള,സലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലമ്പാടി,മുനീര്‍ ഫൈസി ഇടിയടുക്ക,മുഹമ്മദലി നീലേശ്വരം,ശമീര്‍ കുന്നുംങ്കൈ, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഹാരിസ് ഹസനി മെട്ടമ്മല്‍,സുബൈര്‍ നിസാമി കളത്തൂര്‍,യൂനുസ് ഹസനി,ഖലീല്‍ ഹസനി ചൂരി,സിദ്ദീഖ് ബെളിഞ്ചം,യൂസുഫ് വെടിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.