തളിപ്പറമ്പ്: എസ്.കെ. എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖലാ സമ്മേളനം ഡിസംബര്‍ 26, 27 തീയതികളില്‍ ചപ്പാരപ്പടവില്‍ നടക്കും. സമ്മേളന പ്രഖ്യാപനവും സംഘാടകസമിതി രൂപവത്കരണ യോഗവും കെ.എം. മഹമ്മൂദ്ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഫൈസി അധ്യക്ഷത വഹിച്ചു. ലത്തീഫ് ഹാജി, ഒ.കെ.ഇബ്രാഹിംകുട്ടി, എം.സി.മമ്മു, അലി മംഗര, സലാം പെരുമളാബാദ്, ഇബ്‌നു ആദം എന്നിവര്‍ പ്രസംഗിച്ചു. അസ്ലം സ്വാഗതവും സി.പി.റാഷിദ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഹസന്‍ ഉസ്താദ് (മുഖ്യരക്ഷാധികാരി), ഇബ്‌നു ആദം (ചെയ.), അബ്‌നു മൂന്നാംകുന്ന് (വര്‍ക്കിങ് ചെയ.), അസൈനാര്‍ (കണ്‍.), റാഷിദ് പടപ്പേങ്ങാട് (വര്‍ക്കിങ് കണ്‍., ജാഫര്‍ ദാരിമി (ഖജാ.)





