നീലഗിരി : എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ ആദര്ശ സമ്മേളനം സമാപിച്ചു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ ഇന്പിച്ചിക്കോയ തങ്ങള് പ്രാര്ത്ഥന
നിര് വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശുഐബ് നിസാമി
അദ്ധ്യക്ഷനായിരുന്നു. സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.എം ബാഖവി ഉദ്ഘാടനം
ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി മനുഷ്യജാലിക
പ്രഖ്യാപനം നടത്തി. അലവി ദാരിമി കുഴിമണ്ണ മുഖ്യ പ്രഭാഷണം നടത്തി.
സമ്മേളന
സപ്ലിമെന്റ് സുകൃതം 2013 എസ്.വൈ.എസ് സ്റ്റേറ്റ് ഓര്ഗനൈസര് ശരീഫ് ദാരിമി
പ്രകാശനം ചെയ്തു. നാസര് ഹാജി എരുമാട് ഏറ്റുവാങ്ങി. ബാവ ദാരിമി, എം.സി
സൈതലവി മുസ്ലിയാര് , സൈതലവി റഹ് മാനി പാക്കണ, അബൂബക്കര് ബാഖവി മേഫീള്ഡ്,
നജീബ് ഫൈസി എല്ലമല, അലി മുസ്ലിയാര് പാക്കണ, എം.എ സലാം തുടങ്ങിയവര്
സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഷ്താഖ് മാസ്റ്റ് ര് സ്വാഗതവും ജില്ലാ
ട്രഷറര് ഷബീറലി അശ്അരി നന്ദിയും പറഞ്ഞു.






