Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജംഇയത്തുൽ ഖുതുബാഇന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം.ചെർക്കളം അബ്ദുള്ള.

കാസര്കോട് : ജംഇയത്തുൽ ഖുതുബാഇന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയ മാണെന്നും,നാടിന്റെ ഭാഗധേയത്വം നിർണ്ണയിക്കുന്നതിൽ ഖതീബുമാര്ക്ക് ബാധ്യതകൾ ഉണ്ടെന്നും സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ ഖതീബുമാര്ക്ക് സാദിക്കുമെന്നും എസ്,എം.എഫ്.ജില്ലാ പ്രസിഡന്റ്‌ ചെർക്കളം അബ്ദുള്ള പറഞ്ഞു.
എസ്.വൈ.എസ്. അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് ചേര്ന്ന ജില്ലാ ജംഇയത്തുൽ ഖുതുബ വൽ ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വർക്കിംഗ്‌ പ്രസിഡന്റ്‌ എം.എ.ഖാസിം മുസ്ലിയാർ അധ്യക്ഷം വഹിച്ച സംഗമത്തിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം.അബ്ദുൽ റഹിമാൻ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നല്കി.ജംഇയത്തുൽ ഖുതുബ ജില്ലാ സെക്രട്ടറി ഇ.പി.ഹംസത്തു സആദി സ്വാഗതം പറഞ്ഞു മാലിക് ദീനാർ മസ്ജിദ് ഖത്തീബ്  മജീദ്‌ ബാഖവി മുഖ്യ പ്രഭാഷണം നടത്തി,എ.വൈ.എസ്.സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജി,ജില്ലാ സെക്രട്ടറി  അബ്ബാസ്‌ ഫൈസി,ഖത്തര്  അബ്ദുള്ള ഹാജി  പുത്തിഗെ അബ്ദുൽ സലാം ദാരിമി ആലംപാടി ഇബ്രാഹിം ഫൈസി ജെടിയാർ,താജുദ്ദീൻ ദാരിമി പടന്ന,സി.ബി.അബ്ദുള്ള ഹാജി,മൂസ ബി ചെർക്കള എന്നിവർ സംസാരിച്ചു