അബൂദാബി : ഭൂമിയിലെ രണ്ടാം വസന്തം എന്ന വിഷയത്തില്‍ അബുദാബി മലപ്പുറം ജില്ല Skssf സംഘടിപ്പിക്കുന്ന ഷൈഖ് ജീലാനി (റ) ശംസുല് ഉലമ (ന:മ:) കണ്ണിയ്യത് ഉസ്താദ് (ന:മ:) എന്നിവരുടെ ആണ്ടു നേര്ച്ച, അനുസ്മരണ സദസ്സ്, പ്രവര്ത്തക സംഗമം ഇന്ന് അബുദാബി ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
പരിപാടിയില്‍ മാല മൌലിദ് പാരായണവും തുടര്ന്ന് ഹദീസ് സദസ്സ്, ഖതമുല് ഖുര്ആന് ദിക്ര് ദുആ എന്നിവയും ഭക്ഷണ ശേഷം ബഹു ഡോ. സുബൈര് ഹുദവി ചേകനൂരിന്റെ അനുസ്മരണ പ്രഭാഷണവും നടക്കും. അസര് നമസ്കാര ശേഷം ജില്ല പ്രവര്ത്തക സംഗമവും നടക്കും




