Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്‌ത മദ്‌റസാ വാര്‍ഷികവും മീലാദ്‌ ഫെസ്റ്റും ഇന്ന്‌ (വെള്ളി) മനാമ അല്‍ രാജാ സ്‌കൂളില്‍

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത കേന്ദ്ര മദ്‌റസയുടെ വാര്‍ഷികാഘോഷവും മീലാദ്‌ സമ്മേളനവും നാളെ (വെള്ളിയാഴ്‌ച) വൈകിട്ട്‌ 4.മണി മുതല്‍ 11 മണി വരെ മനാമയിലെ ശിഫ അല്‍ജസീറ ഹോസ്‌പിറ്റലിനു സമീപമുള്ള അല്‍ രാജ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 
ബുര്‍ദ മജ്‌ലിസ്‌, സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ദഫ്‌ പ്രദര്‍ശനത്തോടൊപ്പം 250 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ  വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌. 
അറബി പണ്‌ഢിതരടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങ്‌ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ ഉദ്‌ബോധനവും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും ഉണ്‌ടായിരിക്കും. 
മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി നടത്തി വരുന്ന നബിദിന കാമ്പയിന്റെ ഭാഗമായാണ്‌ ഏരിയകള്‍ തോറുമുള്ള മദ്‌റസാ മീലാദ്‌ ഫെസ്റ്റും ഏരിയാ സമ്മേളനങ്ങളും നടക്കുന്നത്‌.
 വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുന്ന ഏരിയാ സമ്മേളനങ്ങള്‍ക്ക്‌ ശേഷം എസ്‌.വൈ.എസ്‌ 60-–ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ ഫെബ്രു.14ന്‌ പാക്കിസ്‌ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ –പൊതു സമ്മേളനത്തോടെ കാമ്പയിന്‍ പരിപാടികള്‍ സമാപിക്കും.