മൊഗ്രാല്‍പുത്തൂര്‍: കാസര്‍കോട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ മുഅല്ലിം വിദ്യാര്‍ഥി ഫെസ്റ്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ കുന്നില്‍ സിറാജുല്‍ ഉലും മദ്രസ പരിസരത്ത് നടക്കും. ശനിയാഴ്ച രാവിലെ പത്തിന് കാസര്‍കോട് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. സുബൈര്‍ നിസാമി ദിഡുപ്പ അധ്യക്ഷതവഹിക്കും. യു.കെ.മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണംനടത്തും.
ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം യു.എം.അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. സമ്മാനം നല്‍കും.




