Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്ലാമിക കലാമേള: പൂഴിക്കുന്ന് മദ്രസ ജേതാക്കള്‍

താമരശ്ശേരി: സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ താമരശ്ശേരി റെയ്ഞ്ച് ഇസ്ലാമിക കലാമേള സംഘടിപ്പിച്ചു. പനക്കോട് അസാസുല്‍ ഉലൂം മദ്രസയില്‍ നടന്ന കലാമേളയില്‍ 112 പോയന്റ് നേടി പൂഴിക്കുന്ന് മിഫ്ത്താഹുല്‍ ഹുദാ മദ്രസ ജേതാക്കളായി. 68 പോയന്റ് നേടിയ പരപ്പന്‍പൊയില്‍ റിയാളുല്‍ ഉലൂം മദ്രസ രണ്ടാം സ്ഥാനവും 49 പോയന്റുമായി കൂടത്തായി ദാറുല്‍ ഉലൂം മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഉനൈസ് ഫൈസി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ വിതരണം ചെയ്തു. കെ. അബ്ദുള്‍ ബാരി ബാഖവി, അബ്ദുസ്സലാം മുസ്‌ല്യാര്‍, ചെറിയമുഹമ്മദ് ഹൈതമി, മുഹമ്മദ് ബഷീര്‍ ബാഖവി, വി.കെ. അബ്ദുറഹിമാന്‍ഹാജി, കെ.സി. മുഹമ്മദ്, ടി.വി. ആലിക്കുട്ടി, വി.കെ. അബ്ദുഹാജി, വി.ടി. ഹൈദരലി, ഇസ്മായില്‍ ഫൈസി, കെ.പി. അബ്ദുലത്തീഫ്, പൂളക്കല്‍ ഖാദര്‍, എന്‍.കെ. അബ്ദുറഹിമാന്‍, കളത്തില്‍ ഹുസൈന്‍കുട്ടി, വി.ടി. അഹമ്മദ് ശരീഫ് എന്നിവര്‍ പ്രസംഗിച്ചു. താജുദ്ദീന്‍ ബാഖവി സ്വാഗതവും ഷൗക്കത്തലി മൗലവി നന്ദിയും പറഞ്ഞു.