തിരൂര്‍: പരസ്പരം കലഹിക്കാന്‍ മനുഷ്യന്‍ തയ്യാറാകുന്നത് മതബോധത്തിന്റെ കുറവുകൊണ്ടാണെന്നും അതിനാല്‍ മതപഠനം അനിവാര്യമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചെമ്പ്ര ദര്‍സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. കുഞ്ഞുഹാജി മൂപ്പന്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, എ. മരയ്ക്കാര്‍ ഫൈസി, അയ്യായ ഉസ്താദ്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, നാസര്‍ സഅദി പാതിരമണ്ണ, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, അഷ്‌റഫ് ഫൈസി ചെമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.





