മലപ്പുറം: ജില്ലയിലെ ഇമാമുമാരുടെ നേതൃപാടവ ശേഷി കൂടുതല് പരിപോഷിപ്പിക്കാനും മഹല്ലു തല ഇടപെടലുകള് കൂടുതല് കാര്യക്ഷമമാക്കാനും മഹല്ല് ശാക്തീകരണ പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജ്ജിതമാക്കുവാനും മലപ്പുറം ജില്ലാ എസ്.എം.എഫ് സംഘടിപ്പിക്കുന്ന ജില്ലാ ഇമാം കോണ്ഫറന്സ് 22 ന് (ചൊവ്വ) തൃപ്പനച്ചി മഖാം ഓഡിറ്റോറിയത്തില് നടക്കും. കാലത്ത് 10 മണിക്ക് നടക്കുന്ന ഉദ്ഘടാന സെഷന് സമസ്ത ജില്ലാ സെക്രട്ടറി പി കുഞ്ഞാണി മുസ്ലിയാരുടെ അദ്ധ്യക്ഷതയില് എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. 10.30 ന് നടക്കുന്ന ലീഡര്ഷിപ്പ് ട്രൈനിംഗ് സെഷനില് സിറാജുദ്ദീന് പറമ്പത്ത് ക്ലാസെടുക്കും. എസ്.എം.എഫ് കര്മ്മ പദ്ധതി എ.കെ ആലിപ്പറമ്പ്, ബി ജഅ്ഫര് ഹുദവി അവതരിപ്പിക്കും. കോണ്ഫറന്സിനോടനുബന്ധിച്ച് നടക്കുന്ന സിയാറത്തിന് കാലത്ത് 9 ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി നേതൃത്വം നല്കും.





