കണ്ണൂര്‍: ഭക്തിസാന്ദ്രമായ സദസ്സിനെ സാക്ഷി നിര്‍ത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്ണൂര്‍ ജില്ലാ ഖാസിയായി സ്ഥാനമേറ്റു. പണ്ഡിതന്‍മാരുടെയും സൂഫി വര്യന്‍മാരുടെയും സാന്നിധ്യത്തിലാണ് ജില്ലയിലെ 264 മഹല്ല് പ്രതിനിധികള്‍ തങ്ങളുടെ മഹല്ലുകളുടെ ഖാസിയായി ഹൈദരലി തങ്ങളെ ബൈഅത്ത് ചെയ്തത്.
ഇസ്‌ലാമിക നവോത്ഥാന രംഗത്ത് ജില്ലയുടെ ഐക്യം പ്രകടിപ്പിക്കുന്നതായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുല്‍ സലാം മുസ്ലാര്‍ കാര്‍മികത്വം വഹിച്ചു. കണ്ണൂര്‍ ട്രെയിനിങ്ങ് സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങ് എസ്.വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രൊഫ: ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സംയുക്ത ജമാഅത്ത് പ്രസിഡന്റ് പി.പി ഉമര്‍മുസ്ലാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സ്ഥാന വസ്ത്രം ഹൈദരലി തങ്ങളെ അണിയിച്ചു. സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സയ്യിദ് കെ.എം. ഹാശിം കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
ജില്ലയിലെ വിവിധ മേഖലയില്‍ നിന്നെത്തിയ മഹല്ലു പ്രതിനിധികള്‍ മഹല്ലിന്റെ ഖാസിയായി ഹൈദരലി തങ്ങളെ ബൈഅത്തു ചെയ്തതോടെ തങ്ങള്‍ പദവി ഏറ്റെടുത്തതായി പ്രഖാപിക്കുകയായിരുന്നു. തുടര്‍ന്ന് നായിബ് ഖാസിയായി സയ്യിദ് ഹാഷിംകുഞ്ഞി തങ്ങളെ ചുമതലപ്പെടുത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, എം.ടി അബ്ദുല്ല മുസ്‌ല്യാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, ടി.എസ് ഇബ്രാഹിം മുസ്‌ല്യാര്‍, അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍,
കെ.ടി അബ്ദുല്ല മൗലവി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, വി.പി വമ്പന്‍, കെ.പി.നൂറുദ്ദീന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, അബ്ദു സമദ് മുട്ടം, അഹ് മദ് തേര്‍ളായി, സി.കെ.കെ മാണിയൂര്‍,സലാം കിണവക്കല്‍, അഫ്‌സല്‍ രാമന്തളി, കെ.കെ മുഹമ്മദ്, പി.ടി മുഹമ്മദ് മാസ്റ്റര്‍, എസ്.കെ.ഹംസഹാജി, സി.എച്ച്.അബൂബക്കര്‍ ഹാജി തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു. അബ്ദുറഹ്മാന്‍ കല്ലായി സ്വാഗതവും മാണിക്കോത്ത് മഷ്ഹൂദ് ഹാജി നന്ദി യും പറഞ്ഞു.




