കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന അജണ്ടകളുമായി ഫാസിസറ്റ് ശക്തികള്‍ പരസ്യമായി രംഗപ്രവേശനം ചെയ്ത സാഹചര്യത്തില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന നിലപാടില്‍നിന്നു ബന്ധപ്പെട്ട കക്ഷികള്‍ പിന്‍വാങ്ങണമെന്ന് സുന്നി നേതാക്കള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കടന്ന് വന്ന വെല്‍ഫെയര്‍ പാര്ട്ടിയും എസ്.ഡി.പി.ഐയും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ സാന്നിദ്ധ്യം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് ആത്മ പരിശോധന നടത്തണം. കുറഞ്ഞ ഭൂരിപക്ഷത്തിനു മാത്രം വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മതേതര കക്ഷികളുടെ വിജയം ഉറപ്പാക്കാന്‍ വേണ്ടിയും ഭൂരിപക്ഷം കിട്ടുമെന്നു പ്രതീക്ഷിക്കു മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ വേണ്ടിയും അവര്‍ മത്സര രംഗത്തു നിന്നും പിന്‍മാറി ഫാസിസത്തിനെതിരായ നിലപാടില്‍ ആത്മാര്തഥത കാണിക്കാന്‍ തയ്യാറാവണം. തികഞ്ഞ അവസരവാദ രാഷ്ട്രീയം കളിക്കാറുള്ള കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഈ തിരഞ്ഞെടുപ്പില്‍ തന്റെ പരമ്പരാഗതമായ ലീഗ് വിരുദ്ധ നിലപാടും മറ്റു മണ്ഡലങ്ങളിലെ വ്യത്യസ്ത നിലപാടുകളും അടങ്ങിയ തങ്ങളുടെ രഹസ്യ നിര്‍ദേശം പുറത്തായതോടെ അദ്ധേഹത്തിന്റെ കപട മുഖം ഒന്നു കൂടി വ്യക്തമായിരിക്കുകയാണ്. ഏകസിവില്‍ കോഡുള്‍പ്പെടെയുള്ള മുസ്‌ലിം വിരുദ്ധ പ്രകടന പത്രികയുമായി രംഗത്തു വന്ന നരേന്ദ്ര മോഡിയോടുള്ള നിലപാട് കാന്തപുരം വ്യക്തമാക്കണമെും ഡോ ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട് (ജന.സെക്രട്ടറി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷന്‍), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി എസ്.വൈ.എസ്), മുസ്തഫ മുണ്ടുപാറ (ജന. സെക്രട്ടറി സമസ്ത കേരള എംപ്ലോയീസ് അസ്സോസിയേ ഷന്‍), ഓണംപിള്ളി മുഹമ്മദ് ഫൈസി (ജന. സെക്രട്ടറി എസ്.കെ.എസ്.എസ്.എഫ്) എിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.





